Wed. Jan 22nd, 2025
സാൻഫ്രാൻസിസ്കോ:

സമൂഹ മാധ്യമമായ ‘ട്വിറ്റർ’ വാങ്ങാൻ ശതകോടീശ്വരൻ ഇലോൺ മസ്ക് സ്ഥാപനവുമായി കരാറിലെത്തിയെന്ന് റിപ്പോർട്ട്. 4,400 കോടി യു.എസ് ഡോളറിനാണ് ​’ടെസ്‍ല’ സി ഇ ഒ ആയ മസ്ക് ഇടപാട് ഉറപ്പിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള സാധ്യത വേണ്ട വിധത്തിൽ ‘ട്വിറ്റർ’ ഉപയോഗപ്പെടുത്തുന്നില്ല എന്നതിനാലാണ് താൻ ഈ ഇടപാട് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉപയോക്താക്കളുടെ വിശ്വാസം ആർജിക്കാൻ ഇത് സ്വകാര്യ കമ്പനിയാകണമെന്നും അദ്ദേഹം പറഞ്ഞു. വിൽപന പൂർത്തിയാകുന്നതോടെ സ്വകാര്യ കമ്പനിയാകുമെന്ന് ‘ട്വിറ്ററും’ അറിയിച്ചു.