Thu. May 15th, 2025
നൈജീരിയ:

നൈജീരിയയിൽ എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നൂറിലേറെ പേർ മരിച്ചു. റിവേഴ്സ് സ്റ്റേറ്റിൽ അനധികൃതമായി പ്രവർത്തിച്ച ശുദ്ധീകരണ ശാലയിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പ്രാദേശിക ഭരണകൂടവും പരിസ്ഥിതി സംഘടനകളും അറിയിച്ചു.

അനധികൃത ബങ്കറിങ് സൈറ്റിലാണ് തീപിടിത്തമുണ്ടായതെന്നും മരിച്ചവരുടെ മൃതദേഹങ്ങൾ പൊള്ളലേറ്റ് വികൃതമായ നിലയിലാണെന്നും പെട്രോളിയം റിസോഴ്സസ് സ്റ്റേറ്റ് കമീഷണർ ഗുഡ് ലക്ക് ഒപിയ പറഞ്ഞു.

തൊഴിലില്ലായ്മയും ദാരിദ്ര്യവും കാരണം നിരവധി പേരാണ് രാജ്യത്ത് ഇത്തരത്തിൽ അനധികൃതമായി പ്രവത്തിക്കുന്ന എണ്ണ ശാലകളിൽ തൊഴിലെടുക്കുന്നത്.