Sat. May 11th, 2024

തിരുവനന്തപുരം: യൂറോപ്പിലെ വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി എംഡി ബിജു പ്രഭാകര്‍ നെതർലാൻഡിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നു. മേയ് 11ന് നെതര്‍ലന്‍ഡിലെ ആംസ്റ്റര്‍ഡാമിലേക്കാണ് ബിജു പ്രഭാകര്‍ പോകുന്നത്. അവിടെ നടക്കുന്ന ബസുകളെക്കുറിച്ചുള്ള സെമിനാറിലും നഗരഗതാഗത സംവിധാനത്തെക്കുറിച്ചുള്ള പഠനത്തിലും അദ്ദേഹം പങ്കെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും യാത്ര. 

ബിജു പ്രഭാകറിന്റെ യാത്രാ ചെലവിനായി ദിവസേന 100 ഡോളര്‍ നല്‍കണമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. കനത്ത സാമ്പത്തിക പ്രതിസന്ധി മൂലം കെഎസ്ആര്‍ടിസിയിലെ ഉദ്യോഗസ്ഥർക്ക് ശമ്പളം മുടങ്ങുന്നതിനിടെയാണ് എംഡിയുടെ വിദേശയാത്ര. മുന്‍ സര്‍ക്കാരുകളുടെ കാലത്തും ഇത്തരത്തിൽ ഗതാഗത സംവിധാനത്തെക്കുറിച്ച് പഠിക്കാന്‍ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.