Fri. Nov 22nd, 2024

കോഴിക്കോട്: അനധികൃത ക്വാറി ഖനനത്തില്‍ താമരശ്ശേരി രൂപതാ ബിഷപ്പിനും പള്ളി വികാരിക്കും കോഴിക്കോട് ജില്ല ജിയോളജിസ്‌റ് പിഴ ചുമത്തി. ഏപ്രില്‍ 30നുള്ളിൽ 23,53,013 രൂപ അടക്കാനാണ് നിര്‍ദ്ദേശം. കാത്തോലിക്ക് ലേമെന്‍ അസോസിയേഷൻ നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പിഴ ചുമത്തിയിരിക്കുന്നത്. 

കൂടരഞ്ഞി വില്ലേജ് പരിധിയിൽ പുഷ്പഗിരി ലിറ്റില്‍ ഫ്ലവർ ചര്‍ച്ചിന്റെ കീഴിലുള്ള സ്ഥലത്തെ കരിങ്കല്‍ ക്വാറിയില്‍ അമിത ഖനനം നടത്തിയതിനെതിരെയാണ് നടപടി. 2002 മുതല്‍ 2010 വരെയുള്ള കാലയളവിൽ ഈ ക്വാറിയിൽ 58,700.33 ഘനമീറ്റര്‍ കരിങ്കല്ല് അധികമായി ഖനനം ചെയ്തതെന്നാണ് കണ്ടെത്തല്‍. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് 23,53,013 രൂപ പിഴയിട്ടിരിക്കുന്നത്.