Wed. Jan 22nd, 2025

മിശ്രവിവാഹത്തിന്റെ പശ്ചാത്തലത്തിൽ നാനിയും നസ്റിയയും ഒന്നിച്ചെത്തുന്ന ചിത്രം ‘അണ്ടേ സുന്ദരാനികി’ ടീസർ റിലീസ് ചെയ്തു. റൊമാന്റിക് കോമഡി എന്റർടെയ്നർ ആണ് ചിത്രം.‌ ലീല തോമസ് എന്ന കഥാപാത്രമായി നസ്രിയയും സുന്ദർ എന്ന ബ്രാഹ്മണ യുവാവായി നാനിയും എത്തുന്നു. ഹർഷ വർധൻ, നദിയ മൊയ്തു, രോഹിണി, തൻവി റാം എന്നിവരാണ് മറ്റ് താരങ്ങൾ.

വിവേക് അത്രേയ ആണ് സംവിധാനം. മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമാണം. ജൂൺ 10ന് ചിത്രം റിലീസ് ചെയ്യും.

നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. മലയാളത്തില്‍ ഇറങ്ങിയ ‘ട്രാന്‍സ് ആണ്’ നസ്രിയ ഒടുവില്‍ അഭിനയിച്ച സിനിമ.