Mon. Dec 23rd, 2024
ന്യൂഡൽഹി:

അനുകരണീയ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് എംപി. രാജ്യസഭയിൽ നിന്നുള്ള ശമ്പളം കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കും. രാജ്യത്തിന്റെ പുരോഗതിക്കായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പഞ്ചാബിൽ നിന്ന് ആം ആദ്മി പാർട്ടി രാജ്യസഭാംഗമായി ഹർഭജൻ സിംഗ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒരു രാജ്യസഭാംഗം എന്ന നിലയിൽ, കർഷക പെൺമക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്പളം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എനിക്ക് കഴിയുന്നതെല്ലാം ചെയ്യും… ജയ് ഹിന്ദ്!” – ഹർഭജൻ സിംഗ് ട്വീറ്റ് ചെയ്തു. പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായി എതിരില്ലാതെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.