Sat. Jan 18th, 2025
കൊളംബോ:

സാമ്പത്തികപ്രതിസന്ധിയിൽ ആടിയുലയുന്ന ശ്രീലങ്കയിൽ രാജി ആവശ്യം തള്ളി പ്രധാനമന്ത്രി മഹിന്ദ രജപക്സെ.  42 എംപിമാർ ഭരണ മുന്നണി വിട്ടതോടെ രജപക്സെ സഹോദരന്മാർ രാജിവെക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ  രാജി ആവശ്യം സർക്കാർ തള്ളി. കനത്ത പ്രതിഷേധം  കാരണം പാർലമെന്റ് ഇന്നും പിരിഞ്ഞു.

ഒരു യുഎസ് ഡോളറിന് മുന്നൂറ് ശ്രീലങ്കൻ രൂപ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടവ് നേരിടുകയാണ് നിലവിൽ രാജ്യത്തെ കറൻസി. അവശ്യമരുന്ന് ക്ഷാമം രൂക്ഷമായതോടെ ലങ്കയിൽ ആയിരങ്ങളുടെ  ജീവൻ അപകടത്തിലായി. പ്രമേഹം,ഹൃദ്രോഗം എന്നിവയുടെ
മരുന്നുകൾ പോലും ശ്രീലങ്കയിൽ ഇപ്പോൾ കിട്ടാനില്ല.

ധനമന്ത്രിയും കേന്ദ്രബാങ്ക് ഗവർണറും അധികാരമൊഴിഞ്ഞതോടെ സാമ്പത്തിക മേഖലയിൽ നാഥൻ ഇല്ലാത്ത അവസ്ഥയാണ്. ഇന്നും പ്രധാന നഗരങ്ങളിലെല്ലാം എല്ലാം ജനകീയ പ്രതിഷേധം ശക്തമായിരുന്നു.