Fri. Apr 26th, 2024
മൂ​ന്നാ​ര്‍:

തി​ര​ക്കേ​റി​യ റോ​ഡി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ഴി​ത​ട​ഞ്ഞു​ള്ള ഫോ​ട്ടോ ഷൂ​ട്ട് ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. റോ​ഡ്​ നി​യ​മ​ങ്ങ​ളും സു​ര​ക്ഷ​യും മാ​നി​ക്കാ​തെ ദേ​ശീ​യ​പാ​ത​യി​ല​ട​ക്കം സ​ഞ്ചാ​രി​ക​ള്‍ ഫോ​ട്ടോ​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് അ​പ​ക​ട സാ​ധ്യ​ത വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ല്‍ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലാ​ണ് അ​പ​ക​ട​മു​ണ​ര്‍ത്തു​ന്ന വി​ധ​ത്തി​ല്‍ സ​ഞ്ചാ​രി​ക​ൾ കൂ​ട്ട​മാ​യി ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​റ്റു വാ​ഹ​ന​ങ്ങ​ള്‍ക്ക് അ​സൗ​ക​ര്യ​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ല്‍ മൂ​ന്നു ജീ​പ്പു​ക​ള്‍ ന​ടു​റോ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ടാ​യി​രു​ന്നു സ​ഞ്ചാ​രി​ക​ളു​ടെ ഫോ​ട്ടോ​യെ​ടു​പ്പ്.

കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ പ​ഴ​യ​മൂ​ന്നാ​ര്‍ ഭാ​ഗ​ത്തെ ബൈ​പാ​സി​ലാ​യി​രു​ന്നു സ​ഞ്ചാ​രി​ക​ളു​ടെ അ​ഭ്യാ​സം. വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ര്‍മാ​രു​ടെ ദൂ​ര​ക്കാ​ഴ്ച മ​റ​യ്​​ക്കു​ന്ന വി​ധ​ത്തി​ല്‍ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​നി​ടെ ഒ​രു ബൈ​ക്ക് യാ​ത്രി​ക​ന്‍ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യും ചെ​യ്തു. ജീ​പ്പി​ന്‍റെ വ​ശ​ത്തി​ലൂ​ടെ ക​ട​ന്നു​വ​രു​ന്ന​തി​നി​ടെ പെ​ട്ടെ​ന്ന്​ വാ​ഹ​നം തി​രി​ച്ച​തി​നാ​ൽ റോ​ഡി​ലേ​ക്ക് വീ​ണെ​ങ്കി​ലും യാ​ത്രി​ക​ന് കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ല്ല.

റോ​ഡു നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ ഇ​ന്‍റ​ര്‍സെ​പ്റ്റ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യം വാ​ഹ​ന​ങ്ങ​ളും ഡ്രൈ​വ​ര്‍മാ​രും ജാ​ഗ്ര​ത പാ​ലി​ക്കു​മെ​ങ്കി​ലും അ​വ​ര്‍ ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ റോ​ഡു​നി​യ​മ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി ലം​ഘി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത​തും നി​മ​യ​ലം​ഘ​ന​ങ്ങ​ള്‍ തു​ട​രു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ മൂ​ന്നാ​റി​ലും പ​രി​സ​ര​ത്തു​മാ​യി ഓ​ടു​ന്നു​ണ്ടെ​ങ്കി​ലും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പോ പൊ​ലീ​സോ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​റി​ല്ല.

അ​നു​വ​ദ​നീ​യ അ​ള​വി​ല്‍ കൂ​ടു​ത​ല്‍ നി​റ​ങ്ങ​ളും പ്ര​കാ​ശ​മേ​റി​യ​തു​മാ​യ ലൈ​റ്റു​ക​ളും ഘ​ടി​പ്പി​ച്ച നൂ​റു​ക​ണ​ക്കി​ന് ഓ​ട്ടോ​ക​ളാ​ണ് മൂ​ന്നാ​റി​ല്‍ ഓ​ടു​ന്ന​ത്. കാ​ത​ട​പ്പി​ക്കു​ന്ന വി​ധ​ത്തി​ലും പ​രി​സ​ര​വാ​സി​ക​ള്‍ക്ക് അ​ലോ​സ​ര​മു​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ലും ശ​ബ്ദ​കോ​ലാ​ഹ​ല​ങ്ങ​ള്‍ ഉ​യ​ര്‍ത്തി​പ്പാ​യു​ന്ന ഓ​ട്ടോ​ക​ളും മ​റ്റു​വാ​ഹ​ന​ങ്ങ​ളും മൂ​ന്നാ​ര്‍ ടൗ​ണി​ലെ നി​ത്യ​കാ​ഴ്ച​യാ​ണ്.