Wed. Jan 22nd, 2025
കൊച്ചി:

അന്ധവിശ്വാസത്തിന്റെ പേരിൽ ട്രാൻസ്‌വുമണിന്റെ കൈയിൽ കർപ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് അതിക്രമം നടന്നത്. കൈവെള്ള പൊള്ളലേറ്റ് വികൃതമായ നിലയിലാണ്.

ശരീരത്തിലെ ബാധ ഒഴിപ്പിക്കാനെന്ന പേരിലാണ് കർപ്പൂരം കത്തിച്ചത്. കൊല്ലം സ്വദേശിയായ മറ്റൊരു ട്രാൻസ് വുമണാണ് കർപ്പൂരം കത്തിച്ചത്. ഹോർമോൺ ചികിത്സയുടെ ഭാഗമായി ട്രാൻസ് വുമണിന് ചികിത്സ നടക്കുന്നതിനിടയിൽ മാനസികമായി ചില പ്രശ്നങ്ങളുണ്ടായി.

ഈ ഘട്ടത്തിൽ ട്രാൻസ്‌വുമണിന് ബാധ കൂടിയതാണെന്ന് ആരോപിച്ചുകൊണ്ട് ചില ട്രാൻസ് വുമണുകൾ മന്ത്രവാദിയുടെ അടുത്ത് കൊണ്ട് പോവുകയും മന്ത്രവാദ ചികിത്സ നടത്തുകയും ചെയ്തു. മന്ത്രവാദ ചികിത്സയിലാണ് കൈവെള്ളയിൽ കർപ്പൂരം കത്തിക്കുകയും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.