Sat. Jan 18th, 2025
ആലുവ:

എടയാർ വ്യവസായ മേഖലയിലെ ജെകെ എന്റർപ്രൈസസ് എന്ന പെയിന്റ് കമ്പനിയുടെ മറവിൽ നടന്നത് വൻ സ്പിരിറ്റ് കച്ചവടം. ഇതിനായി കമ്പനിയുടെ അകത്ത് സ്പിരിറ്റ് സൂക്ഷിക്കാൻ ഭൂഗർഭ അറ ഒരുക്കിയിരുന്നു. കലൂർ അശോക റോഡിൽ നടുവില മുല്ലേത്ത് വീട്ടിൽ എൻ വി കുര്യന്റെയാണ്‌ (65) കമ്പനി.

11,000 ലിറ്ററിലധികം സ്പിരിറ്റ് സൂക്ഷിക്കാൻ ശേഷിയുള്ള ഭൂഗർഭ അറയാണ് ഇവിടെ നിർമിച്ചത്‌. കാഴ്ചയിൽ മനസ്സിലാകാതിരിക്കാൻ ഷീറ്റുവച്ച് മറച്ച നിലയിലായിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന സ്പിരിറ്റാണ് എക്സൈസ് സംഘം ബുധൻ രാത്രി പിടിച്ചെടുത്തത്.

സ്‌പിരിറ്റ്‌ നിറച്ച ചെറിയ കന്നാസുകൾ പെട്ടികളിലാക്കിയാണ് സൂക്ഷിച്ചിരുന്നത്. മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറയിൽ ഇറങ്ങിയാണ് പെട്ടികൾ പുറത്തെടുത്തത്. വ്യവസായ മേഖലയിലെ പെയിന്റ് കമ്പനി ആയതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല.