Sun. Apr 28th, 2024

രാജ്യാന്തര ക്രിക്കറ്റാകട്ടെ, ഐപിഎല്ലാകട്ടെ അതിഗംഭീരമായ ഫിനിഷിങിലൂടെ കാണികളുടെ മനം കവർന്നിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് ആ റോൾ നിർത്താനായെന്നും ഐപിഎല്ലിൽ മറ്റൊരു പൊസിഷനിൽ കളിക്കണമെന്നും മുൻ ഇന്ത്യൻ ഓൾറൗണ്ടർ റീഥീന്ദർ സോധി. ‘കഴിഞ്ഞ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ഒന്നാം ക്വാളിഫയറിൽ ആറു പന്തിൽ ധോണി 18 റൺസെടുത്ത് പഴയ ഫോമിന്റെ മിന്നായം പ്രകടിപ്പിച്ചിരുന്നു. ആവേശ് ഖാനെറിഞ്ഞ അവസാന ഓവറിൽ 13 റൺസ് വേണ്ടിയിരുന്നപ്പോൾ അദ്ദേഹം മൂന്നു ഫോറുകളടിച്ചു. എങ്കിലും ഫിനിഷിങ് റോളിന്റെ അദ്ദേഹത്തിന്റെ നല്ല കാലം കഴിഞ്ഞിരിക്കുകയാണ്’ സോധി ചൂണ്ടിക്കാട്ടി.

ചെന്നൈ സൂപ്പർ കിങ്‌സിനായി സാധാരണ ലോവർ ഓർഡറിൽ കളിക്കുന്ന താരം ആദ്യ സ്ഥാനങ്ങളിൽ കളിക്കാനിറങ്ങിയാൽ ടീമിന് ഗുണകരമാകുമെന്നും സേഥി അഭിപ്രായപ്പെട്ടു. ” വർഷങ്ങൾക്ക് മുമ്പേ ധോണി പെരുമ നേടിയ ഫിനിഷർ റോൾ നിലനിർത്താനാകുന്നില്ല. അതിനാൽ ഇപ്പോൾ 10, 11 ഓവറുകളിൽ എത്തിയാൽ നന്നായി കളിക്കാനാകും.

ഇപ്പോഴും സിഎസ്‌കെയുടെ പ്രതീക്ഷ ധോണിയാണെന്ന് അദ്ദേഹത്തിനറിയാം” സോധി ചൂണ്ടിക്കാട്ടി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സാബാ കരീമുമൊത്ത് ഒരു ടിവി ചാനൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ രണ്ടു എഡിഷനുകളിലെ 30 മത്സരങ്ങളിലായി ധോണിയുടെ സമ്പാദ്യം 314 റൺസായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2020 സീസണിൽ 200 റൺസാണ് നേടിയിരുന്നതെങ്കിൽ 2021ൽ 114 റൺസാണ് സമ്പാദ്യമെന്നും പറഞ്ഞു. ഒരു അർധശതകം പോലും നേടിയില്ലെന്നും ഓർമിപ്പിച്ചു.