Sat. May 4th, 2024

‘ബാഹുബലി’യെന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘ആര്‍ ആര്‍ ആര്‍’ ചിത്രത്തിന്റെ ആഘോഷഗാനം പുറത്തിറങ്ങി.’ഏറ്റുക ജണ്ട ‘ എന്ന മലയാളപതിപ്പിലെ ഗാനത്തിന് വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. വിജയ് യേശുദാസ്, ഹരി ശങ്കര്‍, സാഹിതി, ഹരി നാരായണ്‍ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എന്‍ ടി ആര്‍, റാം ചരണ്‍ എന്നിവർക്കൊപ്പം ആലിയ ഭട്ടും ഗാനത്തില്‍ കടന്നുവരുന്നുണ്ട്.

ഈ മാസം 25 ന് തെലുങ്കു, തമിഴ്, മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ അഞ്ചു ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. ഇതിന് പുറമെ ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്‍പാനിഷ് ഭാഷകളിലും ചിത്രം റീലിസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.