Thu. May 2nd, 2024
ഉത്തരാഖണ്ഡ്:

ഉത്തരാഖണ്ഡിലെ ഹരിദ്വാർ റൂറലിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകൾക്കാണ് അനുപമ മുന്നിൽ നിൽക്കുന്നത്. ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ മുൻ മന്ത്രി ഹരക് സിംഗ് റാവത്തിൻ്റെ മരുമകൾ അനുകൃതി ഗുസൈൻ പിന്നിലാണ്.

ബിജെപിയുടെ സിറ്റിംഗ് എംഎൽഎ ആയ ദലീപ് സിംഗ് റാവത്ത് ഇവിടെ 100ലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്തും പിന്നിലാണ്. ഖതിമയിൽ ബിജെപിയുടെ പുഷ്കർ സിംഗ് ധാമി 2000ലധികം വോട്ടുകൾക്കാണ് പിന്നിൽ നിൽക്കുന്നത്.

സംസ്ഥാനത്ത് കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഹരീഷ് റാവത്ത് നൈനിറ്റാളിലെ ലാൽകുവൻ മണ്ഡലത്തിൽ 2713 വോട്ടുകൾക്കും പിന്നിൽ നിൽക്കുന്നു. സംസ്ഥാനത്തെ 44 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് 22 സീറ്റുകളുണ്ട്.

ഉത്തരാഖണ്ഡിൽ ബിജെപി ജയിക്കുമെന്നാണ് എക്സിറ്റ് പോൾ. 70 നിയമസഭാ മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. 48 സീറ്റ് നേടി അധികാരം തിരിച്ചുപിടിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് അവകാശപ്പെട്ടെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നു.

ശക്തമായ പോരാട്ടം നടക്കുമെങ്കിലും ഉത്തരാഖണ്ഡിൽ ബിജെപി തുടരും. രണ്ട് പാർട്ടികളിലും വിമത സ്വരങ്ങളുണ്ടായിരുന്നു. കോൺഗ്രസിൽ ഇത് അല്പം കൂടുതലായിരുന്നു.