Wed. May 1st, 2024
ദില്ലി:

രാജ്യസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിൽ രണ്ടിന് കാലാവധി തീരുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഈ മാസം 31 ന് ആണ് തിരഞ്ഞെടുപ്പ്. ഈ മാസം 14 ന് വിജ്‍ഞാപനം പുറത്തിറങ്ങും.

ആറ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് . കേരളത്തിൽ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളും ഇതിൽ ഉൾപ്പെടും. കേരളത്തിൽ നിന്നുള്ള എ കെ ആൻറണി, എം വി ശ്രേയാംസ്കുമാർ , കെ സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്