Sun. May 5th, 2024
ബംഗാൾ:

കച്ചാം ബദാം പാട്ടിലൂടെ വൈറലായ ഭൂപന്‍ ഭട്യാകര്‍ കാറപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. അടുത്തിടെ വാങ്ങിയ സെക്കൻഡ് ഹാൻഡ് കാർ ഓടിക്കാൻ പഠിക്കുന്നതിനിടെയാണ് സംഭവം. നെഞ്ചിന് പരിക്കേറ്റ അദ്ദേഹം ഇപ്പോൾ സൂരി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്.

കച്ചാം ബദാം എന്ന പാട്ട് ഹിറ്റായതോടെയാണ് ഭൂപന്‍ ശ്രദ്ധിക്കപ്പെടുന്നത്. ബദാം വിൽപനയ്ക്ക് ആളുകളെ ആകർഷിക്കാൻ പാടിയൊരു പാട്ട് ആരോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു.

ഈ പാട്ടില്ലാത്ത ഒരു റീല്‍സ് പോലും ഇന്‍സ്റ്റഗ്രാമിലില്ലാത്ത അവസ്ഥയായി. സെലിബ്രിറ്റികള്‍ വരെ കച്ചാ ബദാമിനു ചുവടുവച്ചു. പിന്നീട് ഈ ഗാനം റീമിക്സ് ചെയ്തു പുറത്തിറങ്ങിയപ്പോള്‍ 50 മില്യണ്‍ കാഴ്ചക്കാരാണ് പാട്ട് കണ്ടത്.