മുംബൈ:

മുംബൈയിലെ ടാർഡിയോയിൽ 20 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടു മരണം. 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബിൽഡിങ്ങിലാണ് സംഭവം. രാവിലെ ഏഴരയോടെ കെട്ടിടത്തിന്‍റെ പതിനെട്ടാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.

അപകടസ്ഥലത്ത് പൊലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അഗ്നിശമനസേനയുടെ 13 യൂണിറ്റുകളും ഏഴ് ജംബോ ടാങ്കുകളും സ്ഥലത്ത് എത്തിയതായി റിപ്പോർട്ട്.

Advertisement