Thu. Apr 18th, 2024
ദില്ലി:

പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് പ്രധാനമന്ത്രി മോദി ഒന്നാം സ്ഥാനത്ത്.

അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ 43 ശതമാനം റൈറ്റിംഗുമായി ആറാം സ്ഥാനത്താണ്. ബൈഡന് താഴെയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ബൈഡന് ശേഷം.

നവംബര്‍ മാസത്തിലും ഇതേ ലിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തായിരുന്നു. മോണിംഗ് പൊളിറ്റിക്കല്‍ ഇന്‍റലിജന്‍സ് ആണ് ഈ ലിസ്റ്റ് അപ്രൂവല്‍ റൈറ്റിംഗുകള്‍ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നത്. ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്സിക്കോ, ദക്ഷിണകൊറിയ, സ്പെയിന്‍, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

ജനുവരി 13 മുതല്‍ 19വരെയുള്ള തീയതികളില്‍ ശേഖരിച്ച ഡാറ്റയില്‍ നിന്നാണ് പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏഴ് ദിവസത്തോളം നീളുന്ന സര്‍വേയിലൂടെ ഒരോ രാജ്യത്തെയും പൌരന്മാരില്‍ നിന്നാണ് ഡാറ്റ ശേഖരിക്കുന്നത്.

ഒരോ രാജ്യത്തെ ജനസംഖ്യ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് സര്‍വേയിലെ സംപിള്‍ സൈസ് വ്യത്യസം ഉണ്ടാകും മോണിംഗ് കണ്‍സള്‍ട്ട് അറിയിക്കുന്നു.