ബ്രിട്ടൺ:
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് ബ്രിട്ടൺ. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതടക്കമുള്ള സംവിധാനങ്ങൾ പിൻവലിച്ചു. അടുത്ത വ്യാഴാഴ്ച മുതൽ പൊതുസ്ഥലത്തടക്കം മാസ്ക് വേണ്ടെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചു.
ബൂസ്റ്റർ ഡോസ് കാര്യക്ഷമമായി നൽകിയതിനാൽ കൊവിഡ് തീവ്രത കുറയ്ക്കാൻ ആകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. കൊവിഡിനൊപ്പം ജീവിക്കാൻ തയ്യാറാകണമെന്ന് ബോറിസ് ജോൺസൺ പാർലമെന്റിൽ ആവശ്യപ്പെട്ടു.
എന്നാല്‍ മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ഉച്ചസ്ഥായിയില്‍ എത്തിയതിന് പിന്നാലെയാണ് നിയന്ത്രണങ്ങള്‍ നീക്കുന്നത്.
മികച്ച രീതിയില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്തതാണ് നിയന്ത്രണങ്ങള്‍ നീക്കാന്‍ സഹായിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ 90 ശതമാനത്തിനും മൂന്നാം ഡോസ് നല്‍കി. ആകെ 3.6 കോടി ബൂസ്റ്റര്‍ ഡോസുകളാണ് വിതരണം ചെയ്തത്.