Fri. Apr 26th, 2024
ജനീവ:

കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം അപകടകാരിയല്ലെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും, ഒമിക്രോൺ ലോകവ്യാപകമായി ആശുപത്രി വാസത്തിന്‍റെയും മരണത്തിന്‍റെയും നിരക്ക് കൂട്ടുകയാണെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം.

അടുത്ത ഏതാനും ആഴ്ചകളിൽ പല രാജ്യങ്ങളുടെയും ആരോഗ്യസംവിധാനങ്ങൾക്ക് നിർണ്ണായകമായ വെല്ലുവിളിയാണ് ഉണ്ടാകാന്‍ പോകുന്നത്. വൈറസിന്‍റെ അപകടസാധ്യത കുറയ്ക്കുന്നതിന് എല്ലാവരും ഒരുപോലെ ജാഗ്രത പാലിച്ച് പ്രവർത്തിക്കണമെന്നും ടെഡ്രോസ് അഥാനോം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആരോഗ്യ ഉപകരണങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെയും പൊതുജനാരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലിലൂടെയും നിലവിലെ തരംഗത്തിന്റെ ആഘാതം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഒമിക്രോൺ ഉൾപ്പെടെയുള്ള കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളും അപകടകാരികളാണ്.