Thu. Dec 19th, 2024
ചൈന:

കൊവിഡ്​ ബാധിച്ചവരെയും സമ്പർക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. കൊവിഡിനെ പൂർണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്​കരിച്ച്​ നടപ്പാക്കുന്നത്​ കർശന നിയന്ത്രണങ്ങളാണ്​.

കൊവിഡ്​ സ്​ഥിരീകരിച്ചവരെ പ്രത്യേകം നിർമിച്ച കണ്ടയിനർ മുറികളിൽ ‘തടവിലാക്കുകയാണ്​’ പല പ്രവിശ്യകളിലും ചെയ്യുന്നത്​. ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്പ്​ മുറികളാണിത്​. നിരനിരയായി ഇത്തരം ഇരുമ്പ്​ മുറികൾ സ്​ഥാപിച്ചതി​ൻ്റെയും ബസുകളിൽ ആളുകളെ ഇവിടേക്ക്​ കൊണ്ടുവരുന്നതിൻ്റെയുമൊക്കെ വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്​.

ഒരു അപാർട്ട്​​മെൻറ്​ സമുച്ചയത്തിൽ ആർക്കെങ്കിലും കൊവിഡ്​ സ്​ഥിരീകരിച്ചാൽ ആ സമുച്ചയത്തിലെ മുഴുവൻ താമസക്കാരെയും അവരുടെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും പുറത്തിറങ്ങാനാകാത്ത നിലയിൽ അടച്ചിടുന്നുമുണ്ട്​. പലപ്പോഴും രാത്രി വൈകിയും മറ്റുമാണ്​ ഉദ്യോഗസ്​ഥർ ഈ വിവരം താമസക്കാരെ അറിയിക്കുന്നത്​. ഇനി രണ്ടാഴ്​ച പുറത്തിറങ്ങാനാകില്ലെന്ന്​ രാത്രി വിവരം ലഭിക്കുന്ന അവസ്​ഥയാണ്.