മധ്യപ്രദേശ്:
കൊവിഡ് വ്യാപനം രൂക്ഷമായിട്ടും മാസ്‌ക് വക്കാതിരുന്നതിന് ന്യായീകരണവുമായി മധ്യപ്രദേശ് മന്ത്രിയും ബി ജെ പി നേതാവുമായ ഉഷാ താക്കൂർ. തനിക്ക് പ്രതിരോധ ശേഷി കൂടുതലാണെന്നും കഴിഞ്ഞ 30 വർഷമായി താൻ അഗ്നിഹോത്ര പൂജ ശീലിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മാസ്‌ക് ധരിക്കാതെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തതിനെക്കുറിച്ച് അന്വേഷിച്ച പത്രപ്രവർത്തകരോട് സംസ്ഥാനത്തിന്റെ സാസ്‌കാരിക വകുപ്പ് മന്ത്രിയായ ഉഷാ താക്കൂറിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
“കഴിഞ്ഞ 30 വർഷമായി ഉദയാസ്ഥമയ സമയങ്ങളിൽ ദിനേന ഞാൻ അഗ്നിഹോത്ര പൂജ ശീലിക്കുന്നുണ്ട്. ഇത് എന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. വായുശുദ്ധീകരണം നടത്താൻ ഇത് ഉപകരിക്കും. അതിനാൽ വൈറസിന്റെ ആക്രമണം എന്നെ ബാധിക്കില്ല.”- ഉഷാ താക്കൂർ പറഞ്ഞു.
വൈദിക ജീവിത ശൈലി പിൻതുടർന്നാൽ കൊറോണയെ തുരത്താമെന്നും ചാണകം കൊണ്ട് ഹവാ പൂജ നടത്തിയാൽ വീടിനെ 12 മണിക്കൂർ നേരത്തേക്ക് സാനിറ്റൈസ് ചെയ്യാമെന്നും ഉഷാ താക്കൂർ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.