ഡല്‍ഹി:

ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് 42 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ കെട്ടിടം പൂര്‍ണമായും അണുവിമുക്തമാക്കി.

രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ശുചീകരണ ജീവനക്കാരാണ്. എല്ലാവരോടും ക്വാറന്‍റീനില്‍ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി ജെ പി അറിയിച്ചു. തിങ്കളാഴ്ച നടത്തിയ മെഗാ പരിശോധനയിലാണ് കണ്ടെത്തൽ.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി ജെ പി കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു നടന്നത്. ബി ജെ പിയുടെ കേന്ദ്രമന്ത്രിമാർ അടക്കം ചിലർ കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലാണ്

Advertisement