Wed. Apr 24th, 2024

സിനിമാ മേഖലയിലെ പ്രശ്‍നങ്ങള്‍ പരിശോധിക്കാൻ ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സംവിധായകൻ വിനയൻ. ഹേമ കമ്മിഷൻ മലയാള സിനിമയിലെ അനഭിലഷണീയമായ കാര്യങ്ങളേക്കുറിച്ച് ബൃഹത്തായ ഒരു റിപ്പോർട്ട് തന്നെ സമർപ്പിച്ചിട്ടുണ്ട് എന്നാണ് മനസിലായത്.

ജസ്റ്റിസ് ഹേമയോടു സംസാരിച്ചപ്പോഴും എനിക്ക് അങ്ങനെയാണ് തോന്നിയത്. ആരാണ് സാംസ്‍കാരിക വകുപ്പിൽ ആ റിപ്പോർട്ടിനെതിരെ ചരടുവലി നടത്തുന്നത് എന്നും വിനയൻ ചോദിക്കുന്നു.

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകണം. കമ്മിഷന്റെ മുന്നിൽ രണ്ടു പ്രാവശ്യം വിലയേറിയ സമയം ചെലവാക്കി മൊഴി കൊടുക്കാൻ പോയ വ്യക്തിയെന്ന നിലയിൽ എനിക്കു തോന്നുന്നത്, ജസ്റ്റിസ് ഹേമ കമ്മിഷൻ മലയാള സിനിമയിലെ അനഭിലഷണീയമായ കാര്യങ്ങളെക്കുറിച്ച് ബൃഹുത്തായ ഒരു റിപ്പോർട്ട് തന്നെ സമർപ്പിച്ചിട്ടുണ്ട് എന്നാണ്.

കഴിഞ്ഞ ദിവസം ജസ്റ്റിസ് ഹേമയോടു സംസാരിച്ചപ്പോഴും എനിക്ക് അങ്ങനെയാണ് തോന്നിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം പ്രധാനമായും സിനിമയിലെ സ്‍ത്രീകളുടെ പ്രശ്‍നങ്ങൾ പഠിക്കാനും പരിഹരിക്കാനും രൂപീകരിച്ച കമ്മിഷനാണെങ്കിലും സംഘടനകളെ ഉപയോഗിച്ച് സിനിമയിൽ നടക്കുന്ന വിലക്കുകളേയും, വൈരാഗ്യം തീർക്കലിനേയും നിശിതമായി വിമർശിക്കുന്ന ഒരു റിപ്പോർട്ടു കൂടിയാണ് ജസ്റ്റിസ് ഹേമ സമർപ്പിച്ചിരിക്കുന്നതെന്നറിയുന്നുവെന്ന് വിനയൻ എഴുതുന്നു.