ബെയ്ജിങ്:
കൊവിഡ് കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ചൈനയിൽ മൂന്നാമത്തെ നഗരത്തിലും അധികൃതർ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഹനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് തിങ്കളാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ചത്.
നിലവിൽ ഷിയാൻ, ടിയാൻജിൻ നഗരങ്ങളും ലോക്ഡൗണിലാണ്. 55 ലക്ഷം ജനസംഖ്യയുള്ള അന്യാങ്ങിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
തിങ്കളാഴ്ച അർധരാത്രി മുതൽ ചൊവ്വാഴ്ച രാവിലെ വരെ 58 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് അന്യാങ് നഗരസഭ അധികൃതർ അറിയിച്ചു.