തെഹ്റാൻ:
അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ. താലിബാൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും എന്നാൽ ഔദ്യോഗികമായി താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സഈദ് ഖത്തീബ്സദേഹ് അറിയിച്ചു.
അഫ്ഗാനിലെ നിലവിലെ അവസ്ഥയിൽ ഇറാന് അതിയായ ആശങ്കയുണ്ട്. അതുൾക്കൊണ്ടാണ് താലിബാൻ പ്രതിനിധികളുമായി ചർച്ചക്കു തയാറായതെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റിൽ അധികാരം പിടിച്ചെടുത്തശേഷം താലിബാൻ സംഘം ആദ്യമായാണ് ഇറാനിലെത്തിയത്. താലിബാൻ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചക്കെത്തിയത്.