Mon. Dec 23rd, 2024
ചെ​ന്നൈ:

കൊ​വി​ഡ്​ കേ​സു​ക​ൾ കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്​​നാ​ട്ടി​ൽ മു​ഴു​വ​ൻ സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളും മാ​റ്റിവെ​ച്ച​താ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ ​പൊ​ൻ​മു​ടി അ​റി​യി​ച്ചു. ഈ ​മാ​സാ​വ​സാ​നം തു​ട​ങ്ങാ​നി​രു​ന്ന എ​ഴു​ത്തു​പ​രീ​ക്ഷ​ക​ളാ​ണ്​ മാ​റ്റി​യത്.

തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും. പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ​നേ​രത്തെ അ​റി​യി​ച്ച തീ​യ​തി​ക​ളി​ൽ ന​ട​ക്കും. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ കോളേ​ജു​ക​ൾ തു​റ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അതേസമയം, കാ​ർ​ഷി​കോ​ത്സ​വ​മാ​യ പൊ​ങ്ക​ലി​നോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന ജെ​ല്ലി​ക്കെ​ട്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​ക്കാ​ർ അ​നു​മ​തി നൽകി.

മ​ധു​ര​യി​ൽ ജ​നു​വ​രി 14ന് ​അ​വ​നി​യാ​പു​ര​ത്തും 15ന്​ ​പാ​ല​മേ​ടി​ലും 16ന്​ ​അ​ല​ങ്കാ​ന​ല്ലൂ​രി​ലും ന​ട​ക്കു​ന്ന ജെ​ല്ലി​ക്കെ​ട്ടു​ക​ൾ ലോ​ക പ്ര​ശ​സ്ത​മാ​ണ്.