Mon. Dec 23rd, 2024

പിഎസ്ജിക്ക് ആശ്വാസ വാർത്ത. സൂപ്പർതാരം ലയണൽ മെസി കൊവിഡ് നെഗറ്റീവ് ആയി. ഇന്നലെ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആവുകയും താരം അർജന്റീനയിൽ നിന്ന് പാരീസിലേക്ക് തിരിക്കുകയും ചെയ്തു.

മെസി കൊവിഡ് നെഗറ്റീവായത് ടീമിന് ആശ്വാസമാകും. അടുത്ത മത്സരം മുതൽ താരം പി എസ് ജിക്ക് ഒപ്പമുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മെസിയെ കൂടാതെ ജുവാൻ ബെർനാറ്റ്, സെർജിയോ റിക്കോ, നഥാൻ ബിറ്റുമാസല,ഡൊണ്ണരുമ്മ എന്നീ പിഎസ്ജി താരങ്ങൾക്ക് കൊവിഡ് സ്ഥീരീകരിച്ചിരുന്നു. ഇവരുടെ ടെസ്റ്റ് ഫലം ഇതുവരെ നെഗറ്റീവായിട്ടില്ല.

അതേസമയം, ഫ്രഞ്ച് ലീഗിലെ മറ്റൊരു ക്ലബ്ബായ മൊണോക്കെയിലെ ഏഴ് താരങ്ങൾക്ക് കൊവിഡ് സ്ഥിരികരിച്ച വാർത്ത കഴിഞ്ഞയാഴ്ച പുറത്ത് വന്നിരുന്നു. ഫ്രാൻസിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു.