യാംഗോൻ:
വടക്കൻ മ്യാന്മറിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിക്കുകയും നൂറിലേറെ പേരെകാണാതാവുകയും ചെയ്തു. ബുധനാഴ്ച പുലർച്ച നാലിന് ചൈനീസ് അതിർത്തിയോടു ചേർന്ന കച്ചിൻ സംസ്ഥാനത്തെ ഹ്പാകാന്ത് മേഖലയിലാണ് മണ്ണിടിച്ചിലുണ്ടായത്.
കാണാതായവർക്കായി ഖനിയുടെ സമീപത്തെ തടാകത്തിലും തിരച്ചിൽ നടക്കുന്നുണ്ട്. പരിക്കേറ്റ 25 പേർ ചികിത്സയിലാണ്. ആഭരണങ്ങളിൽ പതിക്കുന്ന രത്നക്കല്ലുകളുടെ കേന്ദ്രമായ മ്യാന്മറിൽ അനധികൃത ഖനനം വ്യാപകമാണ്. കാണാതായവരിൽ ഏറെയും അനധികൃത ഖനികളിലെ തൊഴിലാളികളാണ്.