Sat. Jan 18th, 2025
അമേരിക്ക:

അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം വൈറസ് വ്യാപനം കൂടാനുള്ള സാധ്യത കണക്കിലെടുത്ത് വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏര്‍പ്പെടുത്തുകയും മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നെതര്‍ലാന്‍ഡ്സില്‍ ശനിയാഴ്ച മുതല്‍ ലോക്ഡൗൺ ഏര്‍പ്പെടുത്തി. ഞായറാഴ്ച മുതൽ ജനുവരി 14 വരെ അവശ്യ സ്റ്റോറുകളൊഴികെ റെസ്റ്റോറന്‍റുകള്‍ ബ്യൂട്ടിപാര്‍ലറുകള്‍, ജിമ്മുകൾ, മ്യൂസിയങ്ങൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവ അടച്ചിടാൻ ഉത്തരവിട്ടുകൊണ്ട് പ്രധാനമന്ത്രി മാർക്ക് റുട്ടെ ശനിയാഴ്ച വൈകുന്നേരമാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.

സ്കൂളുകൾ ജനുവരി പത്തു വരെയും അടച്ചിടും. ക്രിസ്മസ് ദിനത്തിൽമാത്രം നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്.