Thu. Dec 19th, 2024
ബെ​യ്​​ജി​ങ്​:

സി​ൻ​ജ്യ​ങ്​ ​പ്ര​വി​ശ്യ​യി​ലെ ഉ​യ്​​ഗൂ​ർ വം​ശ​ഹ​ത്യ വി​ഷ​യ​ത്തി​ൽ ചൈ​ന​യും യു എ​സും ത​മ്മി​ൽ ന​യ​ത​ന്ത്ര സം​ഘ​ർ​ഷം തു​ട​രു​ന്നു. ​ചൈ​ന ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ​ക്കെ​തി​രെ നേ​ര​​ത്തേ യു ​എ​സ്​ പ്ര​ഖ്യാ​പി​ച്ച ന​യ​ത​ന്ത്ര ഉ​പ​രോ​ധ​ത്തി​ന്​ മ​റു​പ​ടി​യാ​യി നാ​ല്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ബെ​യ്​​ജി​ങ്​ ഭ​ര​ണ​കൂ​ട​വും വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചു. യു എ​സ്​ സ​ർ​ക്കാ​റി​നു കീ​ഴി​ലെ അ​ന്താ​രാ​ഷ്​​ട്ര മ​ത​സ്വാ​ത​ന്ത്ര്യ ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കാ​ണ്​ വി​ല​ക്ക്.

യു എ​സ്​ പാ​ന​ലിൻ്റെ ചെ​യ​ർ​പേ​ഴ്​​സ​ൻ നദീൻ മീൻസ, വൈസ്​ ചെയർമാൻ നൂരി തുർകൽ, അംഗങ്ങളായ അനുരിമ ഭാർഗവ, ജെയിംസ്​ കാർ ഷാവോ എ​ന്നി​വ​രെ​യാ​ണ്​ ചൈ​ന ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​വ​ർ​ക്ക്​ ചൈ​ന മാ​ത്ര​മ​ല്ല, ബെ​യ്​​ജി​ങ്​ ഭ​ര​ണ​കൂ​ട​ത്തി​നു​ കീ​ഴി​ലെ ഹോ​​ങ്കോ​ങ്, മ​ക്കാ​വു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ യാ​ത്ര ചെ​യ്യാ​നാ​കി​ല്ല. ഇ​വി​ട​ങ്ങ​ളി​ൽ ആ​സ്​​തി​യു​ണ്ടെ​ങ്കി​ൽ മ​ര​വി​പ്പി​ക്ക​​പ്പെ​ടു​ക​യും ചെ​യ്യും.

ഡി​സം​ബ​ർ 10നാ​ണ്​ ഉ​യ്​​ഗൂ​ർ വം​ശ​ഹ​ത്യ​യി​ൽ പ​ങ്ക്​ സം​ശ​യി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് ചൈ​നീ​സ്​​ പ്ര​മു​ഖ​ർ​ക്ക്​ യു എ​സ്​ വി​ല​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. സി​ൻ​ജ്യ​ങ്ങി​ൽ​നി​ന്നു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളെ​യും വി​ല​ക്കി.