ഉത്തർപ്രദേശ്:
ഉത്തർപ്രദേശ് പൊലീസ് കൈക്കൂലി വാങ്ങുന്നതായി പൊലീസുകാരന്‍ തന്നെ സമ്മതിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. യുപിയിലെ ഉന്നാവോ ജില്ലയിലെ ഒരു സ്‌കൂളിൽ പൊലീസ് കി പാഠശാല എന്ന പരിപാടിക്കിടെ വിദ്യാർത്ഥികളുമായി സംവദിക്കവെയായിരുന്നു പൊലീസുകാരന്റെ വിവദ പരാമര്‍ശം. പൊലീസ് പണം വാങ്ങുന്നുണ്ടെങ്കിൽ അതിനുള്ള പണിയും ചെയ്യുന്നുണ്ട് എന്ന് പൊലീസുകാരൻ പറയുന്നത് വിഡിയോയിയിൽ വ്യക്തമാണ്.
പൊലീസ് ഡിപ്പാർട്ട്മെന്റിനെക്കാൾ നല്ല വകുപ്പു വേറെ ഇല്ലെന്നും പൊലീസുകാർക്ക് പണം നൽകിയാൽ അതിനുള്ള പണി അവർചെയ്യുമെന്നും ഇദ്ദേഹം പറയുന്നു. വേറെ ഡിപ്പാർട്ട്‌മെന്റുമെന്റുകളെ പൊലീസുമായി താരതമ്യം ചെയ്യാനും ഇദ്ദേഹം മറന്നില്ല. അവരൊക്കെ പണം വാങ്ങും, പക്ഷേ പണി എടുക്കില്ല എന്നായിരുന്നു പരിഹാസം.
ടീച്ചർമാര്‍ വീട്ടിലിരുന്നാണ് പഠിപ്പിക്കുന്നതെന്നും കൊറോണ വൈറസ് പോലൊരു മാഹാമാരി വന്നിട്ടും പൊലീസുകാർ പതിവിലും കൂടുതൽ ജോലി ചെയ്യുകയാണെന്നും പ്രസംഗിച്ച പൊലീസുകാരൻ ചൂണ്ടിക്കാട്ടി. പൊലീസുകാന്റെ പരിഹാസത്തിന് പിൻതുണച്ച് വേദിയലുണ്ടായിരുന്ന പൊലീസുകാരും ചിരിക്കുന്നത് കാണാം.എന്തായാലും പ്രസംഗം സാമൂഹിക മാധ്യമങ്ങൾ ഇതിനോടകം ചർച്ചയായി കഴിഞ്ഞു.