Mon. Dec 23rd, 2024

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ മീറ്റിംഗിനിടയിലാണ് മലയാളത്തിലെ രണ്ട് സൂപ്പര്‍ സ്റ്റാറുകളുടെയും ഒപ്പം ടൊവിനോ ഫോട്ടോയെടുത്തത്. ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

‘ഇതൊരു മില്ല്യണ്‍ ഡോളര്‍ മൊമെന്റാണ്. മലയാളത്തിലെ രണ്ട് റിയല്‍ സൂപ്പര്‍ ഹീറോസ്, മമ്മൂട്ടിയും ലാലേട്ടനും. ഈ ഫോട്ടോ ഞാന്‍ ഫ്രെയിം ചെയ്ത് ലിവിംഗ് റൂമില്‍ തൂക്കും,’ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ടൊവിനോ കുറിച്ചു.