Mon. Dec 23rd, 2024
ചെന്നൈ:

വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പെച്ചെന്നാരോപിച്ച് ചെന്നൈയിൽ സ്‌കൂൾ അധ്യാപകനും കോളജ് പ്രഫസറും അറസ്റ്റിലായി. രണ്ടു വ്യത്യസ്ത ഇടങ്ങളിലാണ് സംഭവം നടന്നത്.

ഓൺലൈൻ ക്ലാസുകൾക്കിടെ വിദ്യാർഥിനികൾക്ക് അശ്ലീല ഫോട്ടോയും വീഡിയോകളും അയച്ച സംഭവത്തിലാണ് 40 കാരനായ ഗണിത അധ്യാപകൻ അറസ്റ്റിലായത്. സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് ഇദ്ദേഹം. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

സ്‌കൂൾ മാനേജ്മെന്റ് നൽകിയ പരാതിയെ തുടർന്ന് തിരുമംഗലം വനിത പൊലീസ് സ്റ്റേഷനിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ സ്വകാര്യകോളജിൽ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറുകയും ക്ലാസിൽ മോശം പരാമർശം നടത്തുകയും ചെയ്ത സംഭവത്തിലാണ് പ്രഫസർ അറസ്റ്റിലായത്.

ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ വെള്ളിയാഴ്ച രാത്രി കോളജിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തുടർന്ന് കോളജ് അധികൃതർ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്.