Sat. Apr 20th, 2024
കൊച്ചി:

ക്രിക്കറ്റിൽ ഇന്ത്യയുടെ യശസുയർത്തിയ 1983 ലെ ലോകകപ്പ് വിജയം ബിഗ്​ സ്​ക്രീനിലേക്ക്​. സിനിമാ പ്രേമികളും കായിക പ്രേമികളും ഒരു​ പോലെ കാത്തിരിക്കുന്ന ചലച്ചിത്രമായ ​ ’83’ കബീർ ഖാനാണ്​ സംവിധാനം ചെയ്​തിരിക്കുന്നത്​. മലയാളത്തിൽ ഈ സിനിമ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യക്ക്​ വേണ്ടി കപ്പുയർത്തിയ താരങ്ങളായ കപിൽ ദേവും കെ ശ്രീകാന്തും കൊച്ചിയിലെത്തി.

വെസ്​റ്റ്​ ഇൻഡീസിനെ തറപറ്റിച്ച്​​ കപ്പ്​ കൈയിലെടുത്തതടക്കമുള്ള ലോകകപ്പിലെ അപൂർവ നിമിഷങ്ങളെല്ലാം വൈകാരികമാണ്​, ആ അനുഭവങ്ങളും നിമിഷങ്ങളുമാണ്​ സിനിമയിലുള്ളത്​​. അന്നത്തെ ഞങ്ങളുടെ ജീവിതം അതെ രീതിയിൽ തന്നെ സിനിമയിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന്​ കപിൽദേവും കെ ശ്രീകാന്തും പറഞ്ഞു.

മലയാളം എന്നും പ്രിയപ്പെട്ടതാണ്​, ക്രിക്കറ്റ് ഇതിഹാസമായ കപിൽ ദേവിൻ്റെ ജീവിത കഥ തന്നിലൂടെ എത്തുന്നതിലും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെ ആസ്പദമാക്കിയുള്ള ചിത്രത്തിൻ്റെ ഭാഗമാകുന്നതിലും വലിയ സന്തോഷം ഉണ്ടെന്ന് നടൻ​ രൺവീർ സിങ്ങ്​ പറഞ്ഞു. സിനിമയുടെ ലാഭം നോക്കിയല്ല ഇതേറ്റെടുത്തതെന്ന് മലയാളത്തിൽ ഈ ചിത്രം റിലീസിനെത്തിക്കുന്ന പൃഥിരാജ്​ പറഞ്ഞു.