Thu. Apr 10th, 2025
ന്യൂഡൽഹി:

ഡൽഹി രോഹിണി കോടതി സമുച്ചയത്തിസല്‍ ഈ മാസം ഒമ്പതിനുണ്ടായ സ്‌ഫോടനത്തില്‍ ഡിആർഡിഒ ശാസ്‌ത്രജ്ഞൻ അറസ്റ്റിൽ. പ്രതിരോധ ​ഗവേഷണ വികസന സംഘടനയിലെ മുതിർന്ന ശാസ്‌ത്രജ്ഞനായ ഭരത്‌ ഭൂഷൺ കടാരിയ (47) ആണ്‌ അറസ്റ്റിലായത്‌.

അയൽവാസിയായ അഭിഭാഷകൻ അമിത്‌ വസിഷ്‌ഠിനോടുള്ള വ്യക്തിവൈരാഗ്യമാണ്‌ കടുംകൈക്ക് പിന്നിലെന്ന് പൊലീസ്‌ പറഞ്ഞു. നൂറോളം സിസിടിവി ക്യാമറ പരിശോധിച്ചാണ്‌ പ്രതിയെ കണ്ടെത്തിയത്.

കടാരിയയും അമിതും പരസ്പരം നിരവധി കേസുകള്‍ നല്‍കിയിട്ടുണ്ട്. സ്ഫോടന വേളയില്‍ അമിത് കോടതിയില്‍ ഉണ്ടായിരുന്നു. ബോംബ്‌ നിർമിച്ച വസ്തുക്കൾ ഓൺലൈനിലടക്കം ലഭ്യമാകുന്നതാണെന്ന്‌ കണ്ടെത്തിയത് അന്വേഷണത്തില്‍ വഴിത്തിരിവായി.