Wed. May 8th, 2024
ജയ്​പൂർ:

തുടർച്ചയായ ഒമ്പതുദിവസം 15കാരിയെ ബലാത്സംഗത്തിന്​ വിധേയമാക്കിയ കേസി​ൽ 13 പേർക്ക്​ 20 വർഷം വീതം കഠിന തടവ്​. രണ്ടുപേർക്ക്​ നാലു​വർഷം വീതവും രാജസ്​ഥാൻ കോട്ട കോടതി തടവുശിക്ഷ വിധിച്ചു.

പോക്​സോ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച്​ അഡീഷണൽ സെഷൻസ്​ ജഡ്​ജി അശോക്​ ചൗധരിയാണ്​ ശിക്ഷ വിധിച്ചത്​. പെൺകുട്ടിയെ തട്ടികൊണ്ടുപോയി ജാലവാറിലെത്തിച്ച്​ നിരവധിപേർക്ക്​ വിറ്റ ഒരു സ്​ത്രീക്ക്​ നാലുവർഷവും തടവുശിക്ഷ വിധിച്ചു.

കേസിൽ ഉൾപ്പെട്ട 12 പേരെ കോടതി വെറുതെവിട്ടു. പ്രായപൂർത്തിയാകാത്ത നാലു പ്രതിക​ൾ പ്രാദേശിക ജുവനൈൽ ജസ്റ്റിസ്​ ബോർഡിൽ വിചാരണ നേരിടുകയാണ്​. 20 വർഷം തടവിന്​ ശിക്ഷിക്കപ്പെട്ടവർ 10,000 രൂപയും നാലുവർഷം തടവിന്​ ശിക്ഷിക്കപ്പെട്ടവർ 7000രൂപയും പിഴ നൽകുകയും വേണം.

ഈ വർഷം ആദ്യമായിരുന്നു കേസിന്​ ആസ്​പദമായ സംഭവം. ബാഗ്​ വാങ്ങാനെന്ന വ്യാജേന പൂജ ​െജയിൻ എന്ന ബുൾബുൾ കോട്ടയിലെ വീട്ടിൽനിന്ന് പെൺകുട്ടിയെ​ കൂട്ടി​െകാണ്ടുപോകുകയായിരുന്നുവെന്ന്​ പരാതിയിൽ പറയുന്നു. തുടർന്ന്​ പെൺകുട്ടിയെ ജലവാറിലെത്തിച്ചു. അവിടെനിന്ന്​ ഒമ്പതുദിവസത്തിനിടെ പലർക്കായി പെൺകുട്ടിയെ വിറ്റുവെന്നും പരാതിയിൽ പറയുന്നു.

മാർച്ച്​ ആറിനാണ്​ 15കാരിയുടെ പരാതിയിൽ കൂട്ടബലാത്സംഗത്തിന്​ സുകേത്​ പൊലീസ്​ സ്​റ്റേഷനിൽ എഫ്​ ഐ ആർ രജിസ്റ്റർ ചെയ്യുന്നത്​. 1750 പേജ്​ വരുന്ന കുറ്റപത്രമാണ്​ കോട്ട പൊലീസ്​ മേയ്​ ഏഴിന്​ കോടതിയിൽ സമർപ്പിച്ചത്​.