Wed. Nov 6th, 2024
അമേരിക്ക:

എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ മറ്റ് കുട്ടികളുടെ ഉത്തരവാദിത്തം ഏല്‍പ്പിച്ച് ബാറില്‍ പോയ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ഒക്ലഹോമയിലാണ് സംഭവം. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞിനേയും ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനേയും എട്ട് വയസുള്ള മൂത്ത കുഞ്ഞിനെ ഏല്‍പ്പിച്ചാണ് ഇവര്‍ ബാറില്‍ മദ്യപിക്കാനായി പോയത്.

ഇരുപത്തിയേഴ് വയസ് പ്രായമുള്ള പെറിയ എന്ന യുവതിയാണ് അറസ്റ്റിലായിട്ടുള്ളത്. കുട്ടികളുടെ ക്ഷേമാന്വേഷണം ഉറപ്പുവരുത്തുന്നതിനുള്ള അപ്രതീക്ഷിത സംഘം യുവതിയുടെ വീട്ടിലെത്തിയതോടെയാണ് അമ്മ വീട്ടില്‍ ഇല്ലെന്ന വിവരം മനസിലാവുന്നത്.

സൌത്ത് വെസ്റ്റിലും ബ്ലാക്ക് വെല്‍ഡറിലും നടന്ന പരിശോധനയുടെ ഭാഗമായാണ് സംഘം ഇവരുടെ വീട്ടിലുമെത്തിയത്. ഇളയ സഹോദരങ്ങള്‍ക്ക് ഭക്ഷണമായി പിസ നല്‍കുകയായിരുന്നു സംഘം വീട്ടിലെത്തുമ്പോള്‍ മൂത്ത കുഞ്ഞ്.

കുഞ്ഞുങ്ങള്‍ക്ക് എന്തുകൊണ്ടാണ് പിസ നല്‍കുന്നതെന്ന ചോദ്യത്തിന് അവര്‍ക്ക് എന്താണ് നല്‍കേണ്ടതെന്ന് അറിയില്ലെന്നായിരുന്നു എട്ട് വയസുള്ള കുഞ്ഞിന്‍റെ മറുപടി. ഇതേ സമയത്താണ് മദ്യപിച്ച് ലക്കുകെട്ട നിലയില്‍ വാഹനം ഓടിച്ച് പെറിയ അന്വേഷണ സംഘത്തിന് മുന്നിലേക്ക് എത്തുന്നതും.