Mon. Dec 23rd, 2024
ന്യൂഡൽഹി:

കർഷകർക്ക് ഗുണം ജൈവകൃഷിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക ഭക്ഷ്യസംസ്‌കരണത്തെ കുറിച്ചുള്ള ദേശീയ ഉച്ചകോടി ഉദഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാർഷിക മേഖലയെ പരിവർത്തനം ചെയ്യാൻ ജൈവകൃഷി അനിവാര്യമാണ്.

ചെറുകിട കർഷകർക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ജൈവകൃഷിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കരുതല്‍ ധനം ശേഖരിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സംസ്ഥാനത്ത് സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ തുടങ്ങും. വിലനിയന്ത്രിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ എട്ടുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും കൃഷിമന്ത്രി വ്യക്തമാക്കി. നാളെ രാവിലെ 7.30 മുതല്‍ രാത്രി 7.30വരെ ജില്ലകളിലൂടെ രണ്ട് തക്കാളി വണ്ടികളെത്തും. കിലോഗ്രാമിന് 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി അറിയിച്ചു.

ഓരോ ജില്ലകളിലും രണ്ട് തക്കാളി വണ്ടികളെത്തും. വില വര്‍ദ്ധനവ് പിടിച്ചുനിര്‍ത്താനായി കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും സജീവമായി ഇടപെടല്‍ നടത്തി. 40 ടണ്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.