ഐക്യരാഷ്ട്രസഭ:
കാലാവസ്ഥയെ സുരക്ഷയുമായി ബന്ധിപ്പിക്കുന്ന കരട് പ്രമേയം യു എൻ രക്ഷാസമിതിയിൽ പാസായില്ല. വൻശക്തി രാഷ്ട്രങ്ങളിലുൾപ്പെടുന്ന റഷ്യ വീറ്റോ അധികാരം ഉപയോഗിച്ചതോടെയാണ് പ്രമേയം പരാജയപ്പെട്ടത്. 12 അംഗ രക്ഷാസമിതിയിൽ റഷ്യയും ഇന്ത്യയുമാണ് എതിർത്ത് വോട്ട് ചെയ്തത്. ചൈന വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അയർലൻഡുമായി ചേർന്ന് നിഗറാണ് പ്രമേയം കൊണ്ടുവന്നത്. അതേസമയം, യു എന്നിൻ്റെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച കൺവെൻഷൻ്റെ ചട്ടക്കൂടിൽ നിന്ന് ചർച്ചകളെ വഴിതിരിച്ചു വിടാനുള്ള ശ്രമമാണെന്ന് ഇന്ത്യ ആരോപിച്ചു.