Sun. Jan 19th, 2025
കൊച്ചി:

സാമ്പത്തിക രംഗം മികവ്‌ കാണിക്കുമെന്ന പ്രതീക്ഷകൾ ആഭ്യന്തര ഫണ്ടുകളെ ഓഹരി വിപണിലേയ്‌ക്ക്‌ അടുപ്പിച്ചത്‌ തുടർച്ചയായ രണ്ടാം വാരവും പ്രമുഖ ഇൻഡക്‌സുകൾക്ക്‌ തിളങ്ങാൻ അവസരം നൽകി.

രണ്ട്‌ ശതമാനത്തിന്‌ അടുത്താണ്‌ ഓഹരി സൂചികകൾ കയറിയത്. ബി എസ്‌ ഇ സെൻസെക്‌സ്‌ 1090 പോയിൻറ്റും എ എസ്‌ ഇ 314 പോയിന്‍റും വർധിച്ചു. ആഴ്ചയുടെ ആദ്യ പകുതിയിൽ സൂചിക നേരിയ റേഞ്ചിൽ നീങ്ങി.

കേന്ദ്ര ബാങ്കിൽ നിന്നുള്ള പുതിയ വായ്‌പ്പാ പ്രഖ്യാപനത്തെ ഈ അവസരത്തിൽ വിപണി കാതോർത്തു നിന്നു. എന്നാൽ പലിശ നിരക്ക്‌ സ്‌റ്റെഡിയായി നിലനിർത്താൻ ആർ ബി ഐ തീരുമാനിച്ച വിവരം പുറത്തുവന്നതോടെ വൻ മുന്നേറ്റം ദൃശ്യമായെങ്കിലും വാരാന്ത്യ ദിനം ഇത്​ നിലനിർത്താനായില്ല.

വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനക്കാരുടെ മേലങ്കി അഴിച്ചു മാറ്റാൻ ഇനിയും താൽപര്യം കാണിച്ചിട്ടില്ല. കഴിഞ്ഞവാരം അവർ 9203 കോടി രൂപ വിലവരുന്ന ഓഹരികൾ വിറ്റഴിച്ചു.