Thu. Apr 25th, 2024
ജറൂസലം:

മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു. പാർലമെൻററി കമ്മിറ്റി അനുകൂലിച്ചതിനെ തുടർന്നാണിത്​.
നെതന്യാഹു അധികാരത്തിൽ നിന്ന്​ ഒഴിഞ്ഞ്​ ആറുമാസത്തിനു ശേഷമാണ്​ നടപടി.

തീരുമാനം തിങ്കളാഴ്​ച മുതൽ പ്രാബല്യത്തിൽ വരും. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാൽ സുരക്ഷ തുടരണമെന്ന നെതന്യാഹുവിൻ്റെ അപേക്ഷയും തള്ളി.
നെതന്യാഹുവിനോ ഭാര്യ സാറക്കോ രണ്ട്​ മക്കൾക്കോ സുരക്ഷ ഭീഷണിയില്ലെന്നാണ്​ ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.