Sat. Apr 20th, 2024
ദുബൈ:

ഇസ്രായേൽ പ്രധാനമന്ത്രി നഫ്​താലി ബെന്നറ്റ്​ യു എ ഇയിലെത്തി. ഞായറാഴ്​ച രാത്രി അബൂദബി വിമാനത്താവളത്തിൽ എത്തിയ ബെന്നറ്റിനെ യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ് സ്വീകരിച്ചു.

ആദ്യമായാണ്​ ഇസ്രായേൽ പ്രധാനമന്ത്രി ഗൾഫ്​ രാഷ്​ട്രം സന്ദർ​ശിക്കുന്നത്​. ​ തിങ്കളാഴ്​ച അബൂദബി കിരീടാവകാശിയും യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാനുമായി കൂടിക്കാഴ്​ച നടത്തും.

ഇറാൻ- ഇസ്രായേൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഏറെ പ്രതീക്ഷയോടെയാണ്​ ചർച്ചയെ നോക്കിക്കാണുന്നത്​. ഇരുരാജ്യങ്ങളും യുദ്ധപ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാനുള്ള ശ്രമത്തിന്​ ചുക്കാൻ പിടിക്കുന്നത്​ യു എ ഇയാണ്​.

യു എ ഇ സുരക്ഷ ഉപദേഷ്​ടാവ് ശൈഖ്​ തഹ്​നൂൻ ബിൻ സായിദ്​​ കഴിഞ്ഞ ദിവസം ഇറാനിലെത്തി പ്രസിഡൻറ്​ ഇബ്രാഹീം റഈസിയെ സന്ദർശിച്ചിരുന്നു.