Wed. Jan 22nd, 2025
രാജ്​ഗഡ്​:

മധ്യപ്രദേശിൽ മേയ്​ മാസത്തിൽ മരിച്ച വയോധികൻ ഡിസംബറിൽ​ കൊവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചതിന്‍റെ സർട്ടിഫിക്കറ്റ്​. രാജ്​ഗഡ്​ ജില്ലയിലെ ബയോര ടൗൺ നിവാസിയായിരുന്ന 78കാരൻ പുരുഷോത്തം ശാക്യവാറിന്‍റെ പേരിലാണ്​ കഴിഞ്ഞദിവസം കൊവിഡ്​ വാക്​സിൻ രണ്ടാം ഡോസ്​ സ്വീകരിച്ചെന്ന സന്ദേശം വന്നത്​.

പുരുഷോത്തം കഴിഞ്ഞ മേയ്​ മാസത്തിൽ മരിച്ചിരുന്നു. ഡിസംബർ മൂന്നിനാണ്​ മകന്‍റെ മൊബൈൽ ​ഫോണിലേക്ക്​ സന്ദേശം ലഭിച്ചത്​. കമ്പ്യൂട്ടറിലെ പിഴവാണ്​ ഇതിന്​ കാരണമെന്ന്​ അധികൃതർ പറഞ്ഞു

ഡിസംബർ മൂന്നിന്​ ഫൂൽ സിങ്​ ശാക്യവാറിന്‍റെ ഫോണിലേക്ക്​ സന്ദേശം എത്തുകയായിരുന്നു. പുരോഷോത്തം രണ്ടാം ഡോസ്​ വാക്​സിൻ സ്വീകരിച്ചുവെന്നും കൊവിഡ്​ സർട്ടിഫിക്കറ്റ്​ ഡൗൺലോഡ്​ ചെയ്യാമെന്നും ഇതിൽ പറയുന്നു. ഏപ്രിൽ 28ന്​ പുരുഷോത്തം ആദ്യ ഡോസ്​ വാക്​സിൻ സ്വീകരിച്ചിരുന്നു. എന്നാൽ മേയ്​ 24ന്​ ചികിത്സക്കിടെ ഇ​ൻഡോറിൽ അദ്ദേഹം മരിച്ചു.

​സന്ദേശം ലഭിച്ചതോടെ ഫൂൽ സിങ്​ ജില്ല അധികാരികളെ​ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ ​​അന്വേഷണം നടത്തുമെന്ന്​ ജില്ല വാക്​സിനേഷൻ ഓഫിസർ ഡോ പി എൽ ബഗോറിയ പറഞ്ഞു. തെറ്റായ മൊബൈൽ ​നമ്പറും വിലാസവും ഉപയോഗിച്ച്​ മറ്റാരെങ്കിലും വാക്​സിൻ സ്വീകരി​ച്ചിട്ടുണ്ടോയെന്ന്​ പരി ശോധിക്കുമെന്ന്​ ​ബ്ലോക്ക്​ മെഡിക്കൽ ഓഫിസർ അറിയിച്ചു.