വാഷിങ്‌ടൺ:
ഉക്രെയ്‌നെതിരെ സൈനികനീക്കം നടത്തിയാൽ ഉപരോധം ഏർപ്പെടുത്തുമെന്ന് റഷ്യക്ക് അമേരിക്കയുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച (പ്രാദേശിക സമയം) റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള വീഡിയോ കോളിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിലപാട് വ്യക്തമാക്കും.
1.75 ലക്ഷം സൈനികരെ വിന്യസിച്ച് റഷ്യ ഉക്രെയ്‌നെ ആക്രമിക്കാൻ നീക്കം നടത്തുന്നുവെന്നാണ് അമേരിക്ക പ്രചരിപ്പിക്കുന്നത്. പുടിനുമായുള്ള സംഭാഷണത്തിനു മുന്നോടിയായി യുകെ, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ നേതാക്കളുമായും ബൈഡൻ ചർച്ച നടത്തി.
കിഴക്കൻ ഉക്രെയ്‌ൻ അതിർത്തിയിലേക്ക് റഷ്യ ടാങ്കറുകളും മറ്റും അയച്ചതായി ഉക്രെയ്‌ൻ ആരോപിച്ചു. എന്നാൽ, ഉക്രെയ്‌നെ ആക്രമിക്കുമെന്ന ആരോപണം റഷ്യ നിഷേധിച്ചു.