Fri. Oct 10th, 2025 12:16:42 PM
കൊച്ചി:

പതിവിന് വിരുദ്ധമായി താരസംഘടനയായ അമ്മയിൽ ഇത്തവണ തിരഞ്ഞെടുപ്പുണ്ടാകും. പ്രസിഡന്‍റായി മോഹൻലാലിന് എതിരില്ലെങ്കിലും വൈസ് പ്രസിഡ‍ന്‍റ് സ്ഥാനത്തേക്കടക്കം നിരവധിപേരാണ് ഇത്തവണ രംഗത്തുളളത്. രാഷ്ടീയ പാർട്ടികളുമായി ബന്ധമുളളവർ മത്സരരംഗത്തുനിന്ന് പിൻമാറണമെന്ന നിർദേശം സംഘടനയിൽ പൊതുവിൽ ഉയർന്നിട്ടുണ്ട്.

മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ താരസംഘടന നടത്തിയ നീക്കങ്ങൾ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ഔദ്യോഗിക പാനലിന് പുറത്ത് നിന്ന് നിരവധിപ്പേർ മത്സരത്തിനെത്തിയതാണ് ഔദ്യോഗിക പാനലിനെ ഞെട്ടിച്ചിരിക്കുന്നത്.

ഈ മാസം 19 നാണ് ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോ‍ഡി യോഗം നിശ്ചയിച്ചിരിക്കുന്നത്. പ്രസി‍ഡന്‍റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ധിഖും ജോയിന്‍റ് സെക്രട്ടറിയായി ജയസൂര്യയും തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഇവർക്കെതിരെ മത്സരത്തിന് ആരും നോമിനേഷൻ നൽകിയിട്ടില്ല.