Thu. Dec 19th, 2024
ഡൽഹി:

വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തി കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഒമിക്രോൺ വൈറസ് ആണോ എന്നറിയാൻ 300 ലധികം സാമ്പിളുകൾ വിവിധ സംസ്ഥാനങ്ങൾ ജനിതക ശ്രേണികരണത്തിനയച്ചു.

ഡൽഹിയിൽ നിന്നെടുത്ത സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. നവംബര്‍ 28നും ഡിസംബര്‍ 1നുമിടയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളൂരുവിലെത്തിയ അഞ്ച് പേർക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്

അതേസമയം രാജ്യത്ത് ഇന്നലെ വീണ്ടും ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നു മുംബൈയിൽ തിരിച്ചെത്തിയ ആൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. സിംബാബ്‌വെയിൽ നിന്നു ഗുജറാത്തിലെ ജാംനഗറിൽ തിരിച്ചെത്തിയ 72കാരനും കർണാടകയിലെ ബെംഗളൂരുവിൽ ഒരു ദക്ഷിണാഫ്രിക്കൻ പൗരനും അനസ്‌തെറ്റിസ്റ്റായ ഡോക്ടർക്കും നേരത്തെ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു.