Wed. Jan 22nd, 2025
മിഷിഗണ്‍:

അമേരിക്കയിലെ സ്കൂളിൽ നടന്ന വെടിവയ്പിൽ 3 മരണം. വെടിവയ്പ് നടന്നത് അമേരിക്കയിലെ മിഷിഗണിലെ ഓസ്‌ഫോഡ് ഹൈ സ്കൂളിലാണ്. രണ്ട് പെൺകുട്ടികളടക്കം 3 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത് കൂടാതെ അധ്യാപകൻ ഉൾപ്പെടെ 8 പേർക്ക് പരുക്കേറ്റു. അതിൽ രണ്ട് പേരെ അടിയന്തര ശസ്ത്രക്രീയക്ക് വിധേയമാക്കി.

15 വയസുള്ള വിദ്യാർത്ഥിയാണ് വെടിവയ്പ് നടത്തിയത്. വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ലഭ്യമാക്കിയിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ വെടിയേറ്റ് മലയാളിപ്പെണ്‍കുട്ടി കൊല്ലപ്പെട്ടു. മാവേലിക്കര നിരണം സ്വദേശി മറിയം സൂസന്‍ മാത്യു എന്ന 19കാരിയാണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്‌ഗോമറിലായിരുന്നു സംഭവം.