Fri. Nov 22nd, 2024
ന്യൂഡൽഹി:

ലോകത്തെ ആദ്യ ക്രിപ്റ്റൊകറൻസിയായ ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ലോക്സഭയിലുയർന്ന ചോദ്യത്തിന് മറുപടി നൽകവേയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരം കേന്ദ്ര സർക്കാർ ശേഖരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

ക്രിപ്റ്റൊകറൻസി ഇടപാടുകളെ നിയന്ത്രിക്കുന്നതിനായി ‘ക്രി​പ്​​റ്റൊ​ക​റ​ൻ​സി, ഔ​ദ്യോ​ഗി​ക ഡി​ജി​റ്റ​ൽ ക​റ​ൻ​സി നി​യ​ന്ത്ര​ണ ബി​ൽ’ പാ​ർ​ല​മെൻറ് ശൈത്യകാല​ സ​മ്മേ​ള​നം പ​രി​ഗ​ണി​ക്കു​ന്ന 26 ബി​ല്ലു​ക​ളു​ടെ കൂ​ട്ട​ത്തി​ലുണ്ട്. ക്രി​പ്​​റ്റൊ​ക​റ​ൻ​സിക്ക് സ​മ്പൂ​ർ​ണ വി​ലക്ക് ​ ഏർപ്പെടുത്താതെ, ഇ​ട​പാ​ടു​ക​ൾ​ക്ക്​ ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു വെ​ക്കാ​നാ​ണ് കേന്ദ്രം​ ഒ​രു​ങ്ങു​ന്ന​ത്.

രാജ്യത്ത് 2018ൽ ​റി​സ​ർ​വ്​ ബാ​ങ്ക്​ ക്രി​പ്​​റ്റൊ നി​രോ​ധി​ച്ചി​രു​ന്നു. സ്വ​കാ​ര്യ ക്രി​പ്​​റ്റൊ​ക​റ​ൻ​സി​ക​ൾ ആ​പ​ത്താ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യിരുന്നു നിരോധനം. 2020ൽ ​സു​പ്രീം​കോ​ട​തി ഈ വി​ല​ക്ക്​ നീ​ക്കി. വ​ഴി​വി​ട്ട പോ​ക്ക്​ നി​യ​ന്ത്രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രു​മാ​യി ച​ർ​ച്ച​യി​ലാ​ണ്.

ക്രി​പ്റ്റൊ അ​സ​റ്റ്​​സ്​ കൗ​ൺ​സി​ലിൻ്റെ ക​ണ​ക്കു പ്ര​കാ​രം ഇ​ന്ത്യ​യി​ൽ ആ​റു ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക്രി​പ്​​റ്റൊ​യു​ണ്ട്. ഭീ​മ​മാ​യ വ​രു​മാ​നം വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന സ്വ​കാ​ര്യ ഡി​ജി​റ്റ​ൽ ക​റ​ൻ​സി​ക​ൾ അ​തി​വേ​ഗം പ്ര​ചാ​രം നേ​ടു​ക​യു​മാ​ണ്.