Thu. Jan 23rd, 2025
അന്റാർട്ടിക്ക:

ചരിത്രത്തിലാദ്യമായി എയർബസ് എ340 അന്റാർട്ടിക്കയുടെ മഞ്ഞുമൂടിയ പ്രദേശത്ത് ലാൻഡ് ചെയ്തു. ഈ ചരിത്ര നേട്ടത്തിന്റെ ഏഴ് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് ഇപ്പോൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. പൈലറ്റ് കാർലോസ് മിർപുരിയും സംഘവും നവംബർ 2 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്നാണ് 4,506 കിലോമീറ്റർ യാത്ര ആരംഭിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്താൻ അഞ്ച് മണിക്കൂറിലധികം എടുത്തു.

വിമാനത്തെയും എയർക്രൂവിനെയും ഒരുമിച്ചെടുക്കുന്ന ബോട്ടിക് ഏവിയേഷൻ കമ്പനിയായ ഹൈ-ഫ്‌ലൈയിലാണ് ക്രൂ ജോലി ചെയ്യുന്നത്. സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച് മെയിന്റനൻസ്, ലോജിസ്റ്റിക്സ്, ഇൻഷുറൻസ് എന്നിവയും അവർ കൈകാര്യം ചെയ്യുന്നുണ്ട്. മാസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ലാൻഡിംഗ് സാധ്യമായതെന്ന് പൈലറ്റ് പറഞ്ഞു.

ഈ ദിവസം ക്രൂവിന് വിലപ്പെട്ടതായി മാറിയെന്നും എന്നാൽ ഇത്തരമൊരു ചരിത്ര സംഭവത്തിൽ പങ്കാളിയാകാനാകുമെന്ന പ്രതീക്ഷ തങ്ങളെ പ്രചോദിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൃത്യമായ തയ്യാറെടുപ്പുകൾക്കിടയിലും യാത്രയിൽ വളരെയധികം ഉത്കണ്ഠയും ഭയവും ഉണ്ടായതായി പൈലറ്റ് മിർപുരി പറഞ്ഞു.