വെല്ലിങ്ടൻ:
ഞായർ പുലർച്ചെ 2 നു പേറ്റുനോവു തുടങ്ങിയതും ജൂലിയും ഭർത്താവും ഓരോ സൈക്കിളുമെടുത്ത് നേരെ ആശുപത്രിയിലേക്കു വച്ചുപിടിച്ചു. 10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി, 3 മണി കഴിഞ്ഞു 4 മിനിറ്റായപ്പോൾ സുഖപ്രസവവും കഴിഞ്ഞു, പെൺകുഞ്ഞ്.
ന്യൂസീലൻഡിലെ ഗ്രീൻസ് പാർട്ടി നേതാവും പാർലമെന്റ് അംഗവുമായ ജൂലി ആൻ ജന്റർ മൂന്നു വർഷം മുൻപ് ആദ്യപ്രസവത്തിനും സൈക്കിളിലാണ് ആശുപത്രിയിലെത്തിയത്. അന്നു മകൻ ജനിക്കുമ്പോൾ അമ്മ മന്ത്രിയായിരുന്നു.
യുഎസിലെ മിനസോഡയിൽ ജനിച്ച ജൂലി 2006ലാണു ന്യൂസീലൻഡിലേക്കു കുടിയേറിയത്. പ്രസവാവധിയെടുത്തും കൈക്കുഞ്ഞുമായി യുഎൻ സമ്മേളനത്തിനെത്തിയും ന്യൂസീലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേനും ലോകശ്രദ്ധ നേടിയിരുന്നു.